കുവൈത്തില്‍ സര്‍ക്കാർ മേഖലയില്‍ 6127 വിദേശികളെ പിരിച്ചുവിട്ടു

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു. സർക്കാർ പൊതുമേഖലയിൽ നിന്നും 6,127 വിദേശികളെ സർവീസിൽ നിന്ന് സിവിൽ സർവീസ് കമ്മിഷൻ പിരിച്ചുവിട്ടു. വിവിധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ഈ വർഷാവസാനത്തോടെ 1,840 വിദേശികളെ കൂടി പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായിട്ടാണ് ശക്തമായ നടപടികൾക്ക് സർക്കാർ നീക്കം.