ബഹ്‌റൈൻ ദേശീയ ദിനാഘോഷം: 'ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ്' ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര / മനാമ

 "ദിസ് ഈസ് ബഹ്‌റൈൻ" സംഘടനയുടെ ആഭിമുഖ്യത്തിൽ ഇസ ടൗൺ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിൽ മാനവികതയുടെ സന്ദേശമുയർത്തി 'ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ്' കോർണർ ശ്രദ്ധേയമായി.

സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ സാലിഹ് അൽ അലവി ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ് ബൂത്ത് സന്ദർശിക്കുകയും അതിന്റെ പ്രവർത്തനങ്ങളെയും ലക്ഷ്യങ്ങളെയും പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. കാരുണ്യപ്രവർത്തനങ്ങൾക്കും മാനുഷിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന ഇത്തരം ഉദ്യമങ്ങൾ സമൂഹത്തിന് വലിയ മാതൃകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ഫെസ്റ്റിവൽ ചീഫ് കോർഡിനേറ്റർ ബെറ്റ്‌സി മാത്തിസൺ, ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ് സ്ഥാപകൻ സയ്യിദ് ഹനീഫ്, മീഡിയ കോർഡിനേറ്റർ മുഹമ്മദ് യൂസഫ് എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

article-image

vxv

You might also like

  • Straight Forward

Most Viewed