ചന്ദ്രമോഹനന് സൂര്യ കൾച്ചറൽ അസ്സോസിയേഷൻ യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര / മനാമ 

സൂര്യ കൾച്ചറൽ അസ്സോസിയേഷൻ മുൻ സെക്രട്ടറിയും ബഹ്‌റൈൻ ഇലക്ട്രിസിറ്റി മന്ത്രാലയത്തിലെ സീനിയർ പ്ലാനിങ്ങ് എഞ്ചിനിയറുമായ ചന്ദ്രമോഹനനും കുടുംബത്തിനും സൂര്യ ഭാരവാഹികൾ ഊഷ്മളമായ യാത്രയയപ്പ് നൽകി. ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന അദ്ദേഹത്തിന് സാംസ്കാരിക-സാമൂഹിക മേഖലകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്.

ബഹ്‌റൈനിലെ പ്രമുഖ സംഘടനയായ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ലൈബ്രേറിയൻ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനങ്ങൾ അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്. പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയിൽ അദ്ദേഹം വഹിച്ച പങ്കിനെ ചടങ്ങിൽ സൂര്യ ഭാരവാഹികൾ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പ്രിയതമയും ചടങ്ങിൽ സന്നിഹിതയായിരുന്നു. ആർ പവിത്രൻ ചന്ദ്രമോഹന് ഉപഹാരം കൈമാറി.

article-image

dgdfg

You might also like

  • Straight Forward

Most Viewed