ബഹ്‌റൈൻ ദേശീയ ദിനാഘോഷം: താരപ്പൊലിമയിൽ ‘നിറം 2025’ അരങ്ങേറി


പ്രദീപ് പുറവങ്കര / മനാമ 

 ബഹ്‌റൈൻ നാഷനൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി ഹാപ്പി ഹാൻഡിസിന്റെ ബാനറിൽ സംഘടിപ്പിച്ച ‘നിറം 2025’ കലാപരിപാടി ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. മനാമയിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു. പ്രശസ്ത സംവിധായകൻ മുരളീധരൻ പള്ളിയത്താണ് പരിപാടിയുടെ സംവിധാനവും ഏകോപനവും നിർവ്വഹിച്ചത്.

എം.പി മുഹമ്മദ് ഹുസൈൻ അൽ ജനാഹി, പമ്പാവാസൻ നായർ, പി.വി. രാധാകൃഷ്ണ പിള്ള, ബിജു ജോർജ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ചടങ്ങിൽ ഡയറക്ടർ മുരളീധരൻ പള്ളിയത്ത് ഇന്ത്യൻ അംബാസഡറെ ആദരിച്ചു. തുടർന്ന് അംബാസഡർ മറ്റ് വിശിഷ്ട വ്യക്തികൾക്കും കലാകാരന്മാർക്കും ഉപഹാരങ്ങൾ കൈമാറി. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച സംഘാംഗങ്ങളെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.

മലയാളത്തിന്റെ പ്രിയതാരങ്ങൾ അണിനിരന്ന കലാവിരുന്നായിരുന്നു ‘നിറം 2025’-ന്റെ പ്രധാന ആകർഷണം. പ്രശസ്ത താരം ജുവൽ മേരി അവതാരകയായ പരിപാടിയിൽ എം.ജി. ശ്രീകുമാറിന്റെ സംഗീതവും കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി എന്നിവരുടെ പ്രകടനങ്ങളും കാണികൾക്ക് ആവേശമായി.

ഗായികമാരായ ശിഖ, റഹ്മാൻ, ബഹ്റൈനിലെ പ്രാദേശിക പ്രതിഭ മീര മനോജ് എന്നിവർ ചേർന്നൊരുക്കിയ സംഗീത-ഹാസ്യ-നൃത്ത വിരുന്നുകൾ വേദിക്ക് പുതിയ അനുഭവം നൽകി.

പരിപാടിയുടെ മികച്ച നിലവാരത്തെയും സംഘാടനത്തെയും ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ പ്രത്യേകം അഭിനന്ദിച്ചു. സംഗീതവും കലയും കോർത്തിണക്കിയ ഈ സായാഹ്നം പങ്കെടുത്തവർക്ക് അവിസ്മരണീയമായ അനുഭവമായി മാറി.

article-image

fsdfsd

You might also like

  • Straight Forward

Most Viewed