'ദേവ്ജി വോയിസ് ഓഫ് ബഹ്റൈൻ' സീസൺ 1; വിജയികളെ പ്രഖ്യാപിച്ചു
പ്രദീപ് പുറവങ്കര / മനാമ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെർഫോമിംഗ് ആർട്‌സും (IIPA) ഗീതാഞ്ജലി ബഹ്റൈൻ മ്യൂസിക് ലവേഴ്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച 'ദേവ്ജി വോയിസ് ഓഫ് ബഹ്റൈൻ' സീസൺ 1 സംഗീത മത്സരം വൻ വിജയമായി. ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകൾ അണിനിരന്ന പരിപാടി വൈവിധ്യമാർന്ന സംഗീത പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായി.
മനാമയിൽ നടന്ന വർണ്ണാഭമായ പുരസ്‌കാര വിതരണ ചടങ്ങിൽ അഭിഷേക് ദേവ്ജി മുഖ്യാതിഥിയായി പങ്കെടുത്തു. വിജയികൾക്കും റണ്ണേഴ്സ് അപ്പിനും ട്രോഫികളും ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു. എല്ലാ പങ്കാളികൾക്കും സർട്ടിഫിക്കറ്റുകളും നൽകി.
ടൈറ്റിൽ വിജയികൾക്ക് റേഡിയോ സുനോയിൽ പെർഫോം ചെയ്യാനുള്ള അവസരവും ഐ.ഐ.പി.എയിൽ ആറുമാസത്തെ സൗജന്യ പഠനവും സമ്മാനമായി ലഭിക്കും. ഐപോയിന്റ് (JBL), അൽ ഹവാജ് (അമേരിക്കൻ ടൂറിസ്റ്റർ), എപിക്സ് സിനിമ എന്നിവരും സമ്മാനങ്ങൾ സ്പോൺസർ ചെയ്തു.
മത്സരത്തിൽ സീനിയർ വിഭാഗത്തിൽ സിയാദ് എൽമൗസ ടൈറ്റിൽ വിന്നറായി തിരഞ്ഞെടുക്കപ്പെട്ടു. അമീറ ഫൗസി അലി ഒന്നാം റണ്ണറപ്പും ആയിഷ അമോക്കെ ജിമോ രണ്ടാം റണ്ണറപ്പുമായി.
ജൂനിയർ വിഭാഗത്തിൽ ചാർവി സുർജിത് ഒന്നാം സ്ഥാനം നേടിയപ്പോൾ അർജുൻ രാജ്, ഡാന ആൻ റോയ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സബ് ജൂനിയർ വിഭാഗത്തിൽ വിവാന കോശി ടൈറ്റിൽ വിന്നറായി. ആമില ഷാനവാസ് ഒന്നാം റണ്ണറപ്പും ഐഷാനി ബിജിത്ത് രണ്ടാം റണ്ണറപ്പുമായി.
dfgfg
