ലീഡർ കെ. കരുണാകരൻ അനുസ്മരണം: ബഹ്റൈനിൽ ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തു


പ്രദീപ് പുറവങ്കര / മനാമ  

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ 15-ാം ചരമവാർഷികത്തോടനുബന്ധിച്ച് ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ ബഹ്റൈൻ യൂണിറ്റ് വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി തൊഴിലാളികൾക്ക് പ്രാതൽ ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു.

സൽമാനിയ കെ.സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം സ്റ്റഡി സെന്റർ ഗൾഫ് കോഡിനേറ്റർ ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. മുതിർന്ന പ്രവാസി കോൺഗ്രസ് നേതാവ് അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. ലീഡറും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ രാഷ്ട്രീയ ബന്ധത്തെയും ആ മഹത്തായ കാലഘട്ടത്തെയും കുറിച്ച് കെ.എം.സി.സി. ഭാരവാഹി നിസാർ ഉസ്മാൻ അനുസ്മരിച്ചു സംസാരിച്ചു.

സയ്യിദ് ഹനീഫ്, സത്യൻ പേരാമ്പ്ര എന്നിവർ കെ. കരുണാകരന്റെ ചരിത്രപരമായ ഓർമ്മകൾ പങ്കുവെച്ചു. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ പുഷ്പാർച്ചനയും കൂട്ടപ്രാർത്ഥനയും നടന്നു. പരിപാടികൾക്ക് അജീഷ് കെ.വി. നേതൃത്വം നൽകി. സ്റ്റഡി സെന്റർ ഭാരവാഹി സെമീർ പൊട്ടാചോല നന്ദി പറഞ്ഞു.

article-image

cxvxcv

You might also like

  • Straight Forward

Most Viewed