ഭാസ്കരൻ മാസ്റ്റർ അനുസ്മരണം; “ഓർക്കുക വല്ലപ്പോഴും” സംഗീത സന്ധ്യ ജനുവരി രണ്ടിന്
പ്രദീപ് പുറവങ്കര / മനാമ
പി. ഭാസ്കരൻ മാസ്റ്ററുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭൂമികയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിന്റെ സഹകരണത്തോടെ “ഓർക്കുക വല്ലപ്പോഴും” എന്ന പേരിൽ സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു. ജനുവരി 2, 2026-ന് വൈകുന്നേരം 7 മണിക്ക് ബഹ്റൈൻ കേരളീയ സമാജത്തിലെ ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി നടക്കുക.
പ്രശസ്ത ചലച്ചിത്രഗായകനും എഴുത്തുകാരനുമായ വി. ടി. മുരളി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. അദ്ദേഹത്തോടൊപ്പം മറ്റ് പ്രതിഭാസമ്പന്നരായ കലാകാരന്മാരും അണിനിരക്കുന്ന വേദിയിൽ ഭാസ്കരൻ മാസ്റ്ററുടെ അനശ്വരമായ ഗാനങ്ങൾ പുനരാവിഷ്കരിക്കപ്പെടും. മലയാള സിനിമയിലെയും സാഹിത്യത്തിലെയും ആ മഹാപ്രതിഭയുടെ ഓർമ്മകൾ പുതുക്കുന്നതിനൊപ്പം മികച്ച സംഗീതാനുഭവം കൂടി സമ്മാനിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.
സംഗീതാസ്വാദകർ കുടുംബസമേതം പങ്കെടുത്തു പരിപാടി വൻ വിജയമാക്കണമെന്ന് ഭൂമിക സംഘാടകർ അഭ്യർത്ഥിച്ചു.
dfsdf
