ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3,86,452 പേർക്ക് കോവിഡ്


ന്യൂഡൽഹി: കുതിച്ചുയർന്ന് രാജ്യത്ത് കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,87,62,976 ആയിട്ടുണ്ട്.

3498 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന് നഷ്ടമായത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2,08,330 ആയി. 2,97,540 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 1,53,84,418 ആയി.  

നിലവിൽ 31,70,228 സജീവകേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 15,22,45,179 പേർ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു കഴിഞ്ഞു. മഹാരാഷ്ട്ര, കേരളം, ഉത്തർ പ്രദേശ്, കർണാടക, ഡൽഹി എന്നിവിടങ്ങളിൽനിന്നാണ് പുതിയ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed