ബഹ്‌റൈൻ ദേശീയ ദിനാഘോഷവും കെഎംസിസി വനിതാ വിഭാഗത്തിന് സ്വീകരണവും സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര / റിഫ

ബഹ്‌റൈന്റെ 54ആമത് ദേശീയ ദിനാഘോഷവും കെഎംസിസി സ്റ്റേറ്റ് ലേഡീസ് വിങ്ങിന്റെ പുതിയ ഭാരവാഹികൾക്കുള്ള സ്വീകരണവും കെഎംസിസി ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി സംഘടിപ്പിച്ചു. ഈസ്റ്റ് റിഫ സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിവിധ കലാപരിപാടികളും പുരസ്കാര വിതരണവും അരങ്ങേറി.

article-image

സെല്ല, ലുൽവ, ഹെനമെഹ് വിഷ് എന്നീ വിദ്യാർത്ഥികൾ ആലപിച്ച ദേശീയ ഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ലേഡീസ് വിങ് പ്രസിഡന്റ് ജസ്‌ന സുഹൈൽ അധ്യക്ഷത വഹിച്ച ചടങ്ങ് കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എൻ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. റഫീഖ് കെ, അഷ്‌റഫ് ടി.ടി, സ്റ്റേറ്റ് ലേഡീസ്‌ വിങ് ഭാരവാഹികളായ മാഹിറ ഷമീർ (പ്രസിഡന്റ്), അഫ്ര തസ്‌നീം (ജനറൽ സെക്രട്ടറി), നസീമ ഷുഹൈബ് (ട്രഷറർ) എന്നിവർ ആശംസകൾ നേർന്നു.

 

 

article-image

പരിപാടിയുടെ ഭാഗമായി 'മഹർജാൻ 2k25' കലോത്സവത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റിയിൽ ഏറ്റവും കൂടുതൽ മെമ്പർഷിപ്പ് വിതരണം ചെയ്ത നസീറ മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു. കൂടാതെ, മഹർജാൻ കലോത്സവത്തിൽ കുട്ടികളെ പരിശീലിപ്പിച്ചവരെയും ടീം മാനേജർമാരായ റിഷാന ഷക്കീർ, നസീറ മുഹമ്മദ് എന്നിവരെയും മോമെന്റോ നൽകി ആദരിക്കുകയുണ്ടായി.

 

article-image

വിദ്യാർത്ഥികൾ അവതരിപ്പിച്ച അറബിക് ഡാൻസ്, ഒപ്പന, മാപ്പിളപ്പാട്ട് തുടങ്ങിയ കലാപരിപാടികൾ ആഘോഷത്തിന് മാറ്റ് കൂട്ടി. നാസിർ ഉറുതോടി, സിദ്ധീഖ് എം.കെ, ഷമീർ വി.എം തുടങ്ങി നിരവധി നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി. റിഷാന ഷക്കീർ സ്വാഗതവും നസീറ നന്ദിയും രേഖപ്പെടുത്തി.

article-image

േു്ു

You might also like

  • Straight Forward

Most Viewed