കുവൈത്ത് വിമാനത്താവളം മാര്‍ച്ച് ഏഴ് മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചുതുടങ്ങും


കുവൈത്ത് സിറ്റി: മാര്‍ച്ച് ഏഴ് മുതല്‍ കുവൈത്ത് വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തിച്ചുതുടങ്ങും. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിലെ എയര്‍ ട്രാന്‍സ്‍പോർട്ടേഷൻ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അബ്‍ദുല്ല അല്‍ രാജ്‍ഹിയാണ് ഇത് സംബന്ധിച്ച സര്‍ക്കുലർ പുറത്തിറക്കിയത്. വിമാനത്താവളത്തില്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന കന്പനികള്‍ക്ക് ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ കൊവിഡ് വ്യാപനം കൂടിയ 'ഹൈ റിസ്‍ക്' രാജ്യങ്ങളില്‍ നിന്ന് യാത്രക്കാര്‍ക്ക് കുവൈത്തിലേക്ക് വരാനുള്ള വിമാന സര്‍വീസുകൾ തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള തീരുമാനമെടുക്കാനുള്ള അധികാരം മന്ത്രിസഭയ്‍ക്കാണെന്നും ഇവിടെ നിന്നാണ് ഇത് അക്കാര്യത്തില്‍ അറിയിപ്പുണ്ടാകേണ്ടതെന്നും അറിയിച്ചിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed