ഇഎംസിസിക്ക് പള്ളിപ്പുറത്ത് നാലേക്കർ ഭൂമി നൽകാനുള്ള തീരുമാനവും സർക്കാർ റദ്ദാക്കി


 

തിരുവനന്തപുരം: അമേരിക്കൻ കന്പനിയായ ഇഎംസിസിയുമായുള്ള എല്ലാ കരാറുകളും റദ്ദാക്കി സർക്കാർ. കന്പനിക്ക് പള്ളിപ്പുറത്ത് നാലേക്കർ ഭൂമി നൽകാനുള്ള തീരുമാനവും റദ്ദാക്കി. ഇഎംസിസിയുമായുള്ള രണ്ട് ധാരണാപത്രങ്ങൾ റദ്ദാക്കിയതിന് പിന്നാലെ ഭൂമി നൽകാനുള്ള തീരുമാനവും റദ്ദാക്കിയത്. വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് ഇതുസംബന്ധിച്ച നിർദേശം കെഎസ്‌ഐഡിസിക്ക് നൽകിയത്. പ്രാഥമികമായ കരാർ ഒപ്പിട്ടുവെന്നല്ലാതെ ഭൂമി കൈമാറിയിട്ടില്ലെന്നാണ് കെഎസ്‌ഐഡിസിയുടെ വിശദീകരണം. അതേസമയം ഇഎംസിസിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കണമെന്നാണ് കെഎസ്‌ഐഡിസിക്ക് ലഭിച്ച നിർദേശം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed