കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ യൂസേഴ്സ് ഫീസ് ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരും
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ യൂസേഴ്സ് ഫീസ് നടപ്പാകാനുള്ള തീരുമാനത്തിനു ഔദ്യോഗിക വിജ്ഞാപനം ഇറങ്ങി. ജൂൺ ഒന്ന് മുതൽ ആണ് ഫീസ് ഈടാക്കിത്തുടങ്ങുക. കുവൈറ്റിൽ നിന്ന് യാത്ര പുറപ്പെടുന്നവർക്ക് മൂന്ന് ദിനാറും കുവൈത്തിൽ എത്തുന്നവർക്ക് രണ്ട് ദിനാറും ആണ് ഫീസ്. പാർപ്പിട സേവനകാര്യ മന്ത്രി അബ്ദുല്ല അൽ മഅറഫി ആണ് യൂസേഴ്സ് ഫീസ് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്.

