പ്രവാസി മലയാളികളുടെ വിഷയങ്ങളിൽ കോൺഗ്രസ്‌ നേതൃത്വം ഇടപെടണമെന്ന് ഒഐസിസി


 

മനാമ: പ്രവാസി മലയാളികളുടെ വിഷയങ്ങളിൽ കോൺഗ്രസ്‌ നേതൃത്വം ഇടപെടണമെന്ന് ഒഐസിസി നേതൃത്വം. കേരളത്തിന്റെ ചുമതലകൾ വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ, എഐസിസി സെക്രട്ടറി ഹ്യൂമാൻഷു വ്യാസ്, ഐഒസി പ്രസിഡന്റ്‌ സാം പിട്രോദ തുടങ്ങി മുതിർന്ന കോൺഗ്രസ്‌ നേതാക്കളുമായി സൂം വഴി നടത്തിയ യോഗത്തിലാണ് ഒഐസിസി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഈ ആവശ്യം ഉന്നയിച്ചത്. മുപ്പത്തിയേഴ്‌ രാജ്യങ്ങളിൽ ഉള്ള ഒഐസിസി, ഇൻകാസ്, ഐ ഒ സി നേതാക്കളുടെ ഇടയിൽ നടത്തിയ യോഗത്തിൽ വരാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പുറത്തിറക്കുന്ന പ്രകടനപത്രികയിൽ പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തണമെന്നും യോഗത്തിൽ പങ്കെടുത്ത നേതാക്കൾ ആവശ്യപ്പെട്ടു. പുതിയ സാഹചര്യത്തിൽ സ്ഥാനാർഥികളെ നേരത്തെ തന്നെ പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഐഒസി മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ അനുരാ മത്തായി യോഗം നിയന്ത്രിച്ചു. ഐഒസി ബഹ്‌റൈൻ പ്രസിഡന്റ്‌ മുഹമ്മദ്‌ മൻസൂർ, ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, സെക്രട്ടറി രവി സോള, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ എന്നിവർ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed