കുവൈത്തിൽ വിമാനത്താവളത്തിന്‍റെ രണ്ടാം ഘട്ടം ഉടനുണ്ടാകില്ല

കുവൈത്ത് സിറ്റി: കുവൈത്തിൽ വിമാനത്താവളത്തിന്‍റെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിന്‍റെ രണ്ടാം ഘട്ടം ഉടനുണ്ടാകില്ല . ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ രണ്ടാം ഘട്ടം നടപ്പാക്കുന്നത് നിർത്തിവെക്കാൻ മന്ത്രിസഭ നിർദേശം നൽകി.
രാജ്യത്തേക്ക് വരുന്ന വാണിജ്യ വിമാന സർവീസുകളുടെ എണ്ണം പരമാവധി കുറക്കാനും മന്ത്രിസഭ വ്യോമയാന വകുപ്പിനു നിർദേശം നൽകി . ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസ് പലരാജ്യങ്ങളിലും പടരുന്ന സാഹഹചര്യത്തിൽ ആരോഗ്യ മന്ത്രാലയത്തിന്‍റെ ശിപാർശ അനുസരിച്ചാണ് തീരുമാനം.