59 ചൈനിസ് ആപ്പുകളുടെ വിലക്ക് സ്ഥിരപ്പെടുത്തി കേന്ദ്രം

ന്യൂഡൽഹി: 59 ചൈനിസ് ആപ്പുകളുടെ വിലക്ക് സ്ഥിരപ്പെടുത്തി കേന്ദ്രസർക്കാർ. ടിക്ക്‌ടോക്ക്, വീചാറ്റ്, ബൈഡു, യുസി ബ്രൗസർ അടക്കമുള്ള ആപ്പുകൾക്കാണ് സ്ഥിരം നിരോധനം.
ഷോപ്പിംഗ് ആപ്പായ ക്ലബ് ഫാക്ടറി, എംഐ വിഡിയോ കോൾ, ബിഗോ ലൈവ് തുടങ്ങിയവയുടെയും വിലക്ക് സ്ഥിരമാക്കി. നേരത്തെ എർപ്പെടുത്തിയ താത്കാലിക വിലക്കാണ് ഇപ്പോൾ സ്ഥിരപ്പെടുത്തിയത്. താത്കാലിക വിലക്ക് എർപ്പെടുത്തിയ മറ്റ് ആപ്പുകൾക്കും ഉടന്‍ സ്ഥിരം വിലക്ക് വരും.