സാന്പത്തിക പ്രതിസന്ധി: ഇസ്ലാമാബാദിലെ ഏറ്റവും വലിയ പാർക്ക് പണയം വയ്ക്കാനൊരുങ്ങി പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: സാന്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഇസ്ലാമാബാദിലെ ഏറ്റവും വലിയ പാർക്ക് 50,000 കോടി രൂപയ്ക്ക് പണയം വയ്ക്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ ഇളയ സഹോദരി മദർ−ഇ മില്ലത്ത് ഫാത്തിമ ജിന്നയുടെ പേരിലുള്ള പാർക്ക് (എഫ്−9) ഏകദേശം 759 ഏക്കർ പ്രദേശത്താണ് വ്യാപിച്ചുകിടക്കുന്നത്.
അജണ്ടയിൽ ആറാമതായാണ് പാർക്ക് പണയം വെച്ച് പണം കണ്ടെത്താനുള്ള ധനമന്ത്രാലയത്തിന്റെ നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. ഭീകര പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാൻ ഒറ്റപ്പെട്ടു നിൽക്കുകയാണ്.