വിദേശത്ത് നിന്ന് കോവിഡ് വാക്സിൻ എടുത്തവർക്കും കുവൈത്തിലേക്ക് വരാൻ പി.സി.ആർ ടെസ്റ്റ് നിർബന്ധം


 

കുവൈത്ത് സിറ്റി: വിദേശത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്കും കുവൈത്തിലേക്ക് വരാൻ പി.സി.ആർ പരിശോധന നിർബന്ധമെന്ന് അധികൃതർ. കുവൈത്തിലെത്തിയാൽ ക്വാറന്‍റൈന്‍ വ്യവസ്ഥകൾ പാലിക്കലും നിർബന്ധമാണ്. വിവിധ രാജ്യങ്ങളിൽ വാക്സിനേഷൻ ആരംഭിച്ച സാഹചര്യത്തിലാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. നിലവിലെ സാഹചര്യത്തിൽ സ്വദേശികൾക്കും വിദേശികൾക്കും രാജ്യത്ത് പ്രവേശിക്കാൻ പിസിആർ നിര്‍ബന്ധമാണ് . രണ്ടാഴ്ചത്തെ ക്വാറന്‍റൈനും നിര്‍ബന്ധമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed