കൊറോണ വൈറസിന്‍റെ പുതിയ വകഭേദം; ബ്രിട്ടൻ അതിർ‌ത്തികൾ അടയ്ക്കുന്നു


ലണ്ടൻ: കൊറോണ വൈറസിന്‍റെ ഇനിയും തിരിച്ചറിയാത്ത വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടൻ അതിർ‌ത്തികൾ അടയ്ക്കുന്നു. തിങ്കളാഴ്ച രാവിലെ മുതൽ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. വിദേശത്തുനിന്നും രാജ്യത്തേക്ക് എത്തുന്ന എല്ലാവർ‌ക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഫെബ്രുവരി 15 വരെ പുതിയ നിയമങ്ങൾ പ്രാബല്യത്തിലുണ്ടാകുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed