കുവൈത്തിൽ 770 പേർക്ക് കൂടി കോവിഡ്
കുവൈത്ത് സിറ്റി: കുവൈത്തിൽ 770 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 65,149 പേർക്കാണ് വൈറസ് ബാധിച്ചത്. ഇന്ന് 624 പേർ ഉൾപ്പെടെ 55,681 പേർ രോഗമുക്തി നേടി.
നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 442 ആയി. ബാക്കി 9026 പേരാണ് ചികിത്സയിലുള്ളത്.124 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4732 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
