സൗദിയിൽ ഒന്നര മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് നിരക്ക്
റിയാദ്: സൗദി അറേബ്യയിൽ പുതിയ രോഗികളുടെ പ്രതിദിന കണക്കിൽ കഴിഞ്ഞ ഒന്നര മാസത്തിനിടെ ഏറ്റവും കുറവ് ഇന്ന് രേഖപ്പെടുത്തി. 1897 പേർക്ക് മാത്രമാണ് കോവിഡ് പോസിറ്റീവായത്. രോഗമുക്തരുടെ എണ്ണം വൻതോതിൽ ഉയരുകയും ചെയ്തു.
2688 പേർ സുഖംപ്രാപിച്ചു. 29 പേർ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 270831ഉം ആകെ രോഗമുക്തരുടെ എണ്ണം 225624ഉം ആയി. ആകെ മരണ സംഖ്യ 2789 ആണ്. രാജ്യത്തെ രോഗമുക്തിനിരക്ക് 83.3 ശതമാനത്തിലെത്തി. വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 42,418 ആയി കുറഞ്ഞു. ഇതിൽ 2103 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്.
