നിയുക്ത ഇന്ത്യൻ സ്ഥാനപതി ബഹ്റൈനിലെത്തി

മനാമ : ബഹ്റൈനിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ ഇന്ന് ബഹ്റൈനിലെത്തി. ആറ് മാസത്തിലധികമായി ബഹ്റൈനിൽ ഇന്ത്യൻ സ്ഥാനപതിയുടെ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ജനുവരി മാസമാണ് മുൻ സ്ഥാനപതി അലോക് കുമാർ സിൻഹ ബഹ്റൈനിൽ നിന്ന് വിരമിച്ചത്. ഇതിന് ശേഷം കോവിഡ് പ്രതിസന്ധി ഉടലെടുത്തതോടെയാണ് സ്ഥാനപതിയുടെ വരവ് അനിശ്ചിതത്വത്തിലായത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ 1998 മുതൽ സേവനമനുഷ്ടിക്കുന്ന പിയൂഷ് ശ്രീവാസ്തവയുടെ നിയമനം ഏപ്രിൽ ആദ്യവാരത്തോടെയാണ് നടന്നത്. നേരത്തേ ജർമ്മനി, ഭൂട്ടാൻ, നേപ്പാൾ, ഘാന എന്നിവിടങ്ങളിൽ ഇദ്ദേഹം സേവനം അനുഷ്ടിച്ചിരുന്നു.