കുവൈത്തില്‍ ഇന്ന് പത്ത് പേര്‍ കോവിഡ് കാരണം മരണപ്പെട്ടു
കുവൈത്ത് സിറ്റി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കുവൈത്തില്‍ പത്ത് പേര്‍ കൂടി കോവിഡ് കാരണം മരണപ്പെട്ടതോടെ ആകെ കോവിഡ് മരണം 264 ആയി. ഇന്ന് 717 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 923 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം31848 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 20205 ഉം ആയി ഉയർന്നു.
