സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: നടൻ ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്യുന്നു
ഷീബ വിജയൻ
കൊച്ചി: സേവ് ബോക്സ് ഓൺലൈൻ ലേല ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഭാര്യ സരിതയ്‌ക്കൊപ്പമാണ് നടൻ ഹാജരായത്. തട്ടിപ്പ് നടന്ന ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി ജയസൂര്യ കരാറിൽ ഏർപ്പെട്ടിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുറഞ്ഞ വിലയിൽ നൽകാമെന്നും ഫ്രാഞ്ചൈസികൾ നൽകാമെന്നും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു എന്നാണ് കമ്പനിക്കെതിരെയുള്ള പരാതി. തൃശൂർ സ്വദേശിയായ ഉടമ സ്വാതിഖ് റഹീമിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വെർച്വൽ കോയിനുകൾ ഉപയോഗിച്ചുള്ള ലേലത്തിലൂടെയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
dsvdsds
