സൗദിയില്‍ കോവിഡ് മരണം 712 ആയി; ഇന്ന് മാത്രം 36 മരണം
റിയാദ്
സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 36 പേര്‍ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 712 ആയി ഉയര്‍ന്നു. ഇന്ന് പുതുതായി 3034 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇന്നു വരെ 101914 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് 1026 പേര്‍ക്ക് കൂടി രോഗം മാറിയിട്ടുണ്ട്. ഇതോടെ ആകെ അസുഖം മാറിയവരുടെ എണ്ണം 72817 ആയി. 1564 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്.
