കുവൈത്തില്‍ ഇരുപ്പത്തിനാല് മണിക്കൂറിനുള്ളില്‍ പത്ത് കോവിഡ് മരണം

കുവൈത്ത് സിറ്റി
24 മണിക്കൂറിനിടെ 10 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 254 ആയി. ഇന്ന് മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു . തിരുവനന്തപുരം കടകംപള്ളി ആനയറ സ്വദേശി ശ്രീകുമാർ നായർ(61) ആണ് മരിച്ചത്. കുവൈത്തിൽ 36 മലയാളികളാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2724 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 487 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. പുതിയ രോഗികളിൽ 67 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9095 ആയി. ഇന്ന് 1005 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 31131 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 19282 ഉം ആയി.
നിലവിൽ 11595 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 180 പേർക്കാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളത് .