സൗദിയില്‍ കോവിഡ് മരണം 676 ആയി

റിയാദ്
സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 34 പേര്‍ക്ക് കോവിഡ് കാരണം ജീവന്‍ നഷ്ടമായി. ഇതോടെ ആകെ മരണ സംഖ്യ 676 ആയി.
3121 പേര്‍ക്ക് പുതുതായി രോഗബാധയേല്‍ക്കുകയും, 1175 പേര്‍ക്ക് രോഗമുക്തിയുണ്ടാകുകയും ചെയ്തു.ആകെ 26402 പേരാണ് വിവിധ ഇടങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1484 പേരുടെ നില ഗുരുതരമാണ്.