കുവൈത്തിൽ ന്യുമോണിയ ബാധിച്ച് കാസര്‍ഗോഡ് സ്വദേശി മരിച്ചു


കുവൈത്ത് സിറ്റി: കുവൈത്തില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശി മരിച്ചു. കാസർഗോഡ് തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവ് പൂവളപ്പ് സ്വദേശി അബ്ദുറഹ്മാന്‍ (60) ആണ് മരിച്ചത്. 

ന്യൂമോണിയ ബാധിച്ച് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ ജാബിര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുവൈത്ത് പേള്‍ കാറ്ററിങ് കന്പനിയില്‍ ഷെഫ് ആയിരുന്ന ഇദ്ദേഹം കുവൈത്ത് കെഎംസിസി അംഗമാണ്. കൊവിഡ് പരിശോധനയ്ക്ക് ശേഷം ഖബറടക്കം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കും. പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി, മാതാവ്: പരേതയായ മറിയുമ്മ. ഭാര്യ: ലൈല.

You might also like

Most Viewed