വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ; ഗസ്സയിൽ അഞ്ച് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടു


ഷീബ വിജയൻ

ഗസ്സ: വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടം ആരംഭിക്കാനിരിക്കെ ഫലസ്തീനിൽ ഇസ്രായേൽ സൈന്യം വീണ്ടും ബോംബാക്രമണം നടത്തി. അഭയാർത്ഥികൾ താമസിക്കുന്ന ടെന്റുകൾ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ അഞ്ച് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടു. അൽ മവാസി, സെയ്ത്തൂൻ, ബുറൈജ്, നുസൈറത്ത് എന്നിവിടങ്ങളിലാണ് ഇസ്രായേൽ ക്രൂരത തുടരുന്നത്.

ഒക്ടോബർ പത്തിന് അമേരിക്കയുടെ മധ്യസ്ഥതയിൽ ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ ഇസ്രായേൽ തുടർച്ചയായി ലംഘിക്കുകയാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം മാത്രം ഏകദേശം 425 പേർ ഗസ്സയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബോംബാക്രമണത്തിന് പുറമെ മാനുഷിക സഹായങ്ങൾ തടയുന്നതും കൊടും തണുപ്പും ഫലസ്തീനികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഗസ്സയിലെ ഈ മാനുഷിക പ്രതിസന്ധിയിൽ ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ളവർ ഇപ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

article-image

SasaasS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed