എ.കെ. ബാലന്റെ പ്രസ്താവന: സി.പി.എമ്മിൽ ഭിന്നത; ബാലനെ ന്യായീകരിച്ച് മുഖ്യമന്ത്രി, തള്ളി എം.വി. ഗോവിന്ദൻ
ഷീബ വിജയൻ
തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന എ.കെ. ബാലന്റെ വിവാദ പ്രസ്താവന സി.പി.എമ്മിനുള്ളിൽ കടുത്ത ഭിന്നതയ്ക്ക് വഴിവെച്ചു. ബാലന്റെ വാക്കുകളെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചപ്പോൾ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരസ്യമായി തള്ളിക്കളഞ്ഞു.
മാറാട് കലാപം പോലുള്ള സാഹചര്യങ്ങൾ വീണ്ടും ഉണ്ടാകുമെന്ന് ഓർമ്മിപ്പിക്കുകയാണ് ബാലൻ ചെയ്തതെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. വർഗീയ ശക്തികളെ യു.ഡി.എഫ് എങ്ങനെ സമീപിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ബാലൻ സൂചിപ്പിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ, ബാലന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്നും അത്തരം നിലപാടുകളെ പാർട്ടി തള്ളുന്നുവെന്നും എം.വി. ഗോവിന്ദൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ വ്യക്തമാക്കി. ഒരു സാങ്കൽപിക ചോദ്യത്തിന് നൽകിയ മറുപടിയായതിനാലാണ് താൻ നേരത്തെ പ്രതികരിക്കാതിരുന്നതെന്നും ഗോവിന്ദൻ വിശദീകരിച്ചു. ഇതേ യോഗത്തിൽ മുൻ മേയർ ആര്യ രാജേന്ദ്രനെതിരെയും കടുത്ത വിമർശനങ്ങൾ ഉയർന്നു.
aasddasdsaa

