മലമ്പുഴ പീഡനക്കേസ്: അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ നഗ്നദൃശ്യങ്ങൾ; കൂടുതൽ പരാതികളുമായി വിദ്യാർഥികൾ
ഷീബ വിജയൻ
മലമ്പുഴ: വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കല്ലേപ്പുള്ളി പി.എ.എം.എം യു.പി സ്‌കൂൾ അധ്യാപകൻ അനിലിനെതിരെ ഞെട്ടിക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകൾ. പ്രതിയുടെ ഫോണിൽ നിന്ന് കുട്ടികളുടേതടക്കമുള്ള അശ്ലീല ദൃശ്യങ്ങളുടെ വൻ ശേഖരം പോലീസ് കണ്ടെടുത്തു. സംഭവത്തിൽ അഞ്ച് വിദ്യാർഥികൾ കൂടി പരാതി നൽകിയതോടെ മലമ്പുഴ പോലീസ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു.
സ്‌കൂളിലും അധ്യാപകന്റെ ക്വാർട്ടേഴ്‌സിലും വെച്ച് പീഡനം നടന്നതായി കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. നിലവിൽ റിമാൻഡിലുള്ള ഇയാളെ നേരത്തെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. അതേസമയം, കുറ്റകൃത്യം അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതെ മറച്ചുവെച്ചതിന് സ്‌കൂൾ മാനേജറെ അയോഗ്യനാക്കാൻ ശുപാർശ നൽകി. വീഴ്ച വരുത്തിയ പ്രധാനാധ്യാപികയ്ക്കും ക്ലാസ് ടീച്ചർക്കും വകുപ്പുതല നോട്ടീസും നൽകിയിട്ടുണ്ട്. നവംബർ 29-ന് നടന്ന പീഡനവിവരം ഡിസംബർ 18-ന് തന്നെ സ്കൂൾ അധികൃതർ അറിഞ്ഞെങ്കിലും ജനുവരി 3-നാണ് പോലീസിൽ പരാതി നൽകിയത്.
aAQsasqAS

