ജോലിക്ക് പകരം ഭൂമി: ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി
ഷീബ വിജയൻ
ന്യൂഡൽഹി: റെയിൽവേയിലെ നിയമനങ്ങൾക്ക് പകരമായി ഉദ്യോഗാർത്ഥികളിൽ നിന്ന് ഭൂമി കൈക്കലാക്കിയെന്ന അഴിമതിക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് ഡൽഹി റൗസ് കോടതി. ലാലു പ്രസാദ്, ഭാര്യ റാബ്റി ദേവി, മകൻ തേജസ്വി യാദവ് എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ കോടതി കുറ്റം ചുമത്തി. ഇവർ സമർപ്പിച്ച കുറ്റവിമുക്തമാക്കൽ ഹർജികൾ കോടതി തള്ളി.
യാദവ് കുടുംബം ഒരു 'ക്രിമിനൽ സിൻഡിക്കറ്റ്' പോലെയാണ് പ്രവർത്തിച്ചതെന്ന് പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ നിരീക്ഷിച്ചു. റെയിൽവേ മന്ത്രാലയത്തെ സ്വന്തം സ്വത്തായി ഉപയോഗിച്ച ലാലു പ്രസാദ് യാദവ്, ഉദ്യോഗസ്ഥരുടെയും സഹായികളുടെയും ഒത്താശയോടെ ഭൂമി കൈക്കലാക്കുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി. 2004-2009 കാലയളവിൽ നടന്ന ഈ അഴിമതിയിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ 41 പേർക്കെതിരെയാണ് കോടതി കുറ്റം ചുമത്തിയത്. അതേസമയം, 52 പേരെ കോടതി വെറുതെ വിട്ടു.
saasasas

