മാർച്ച് മുതൽ 500 രൂപ നോട്ടുകൾ ലഭിക്കില്ലെന്ന വാർത്ത വ്യാജം; വിശദീകരണവുമായി കേന്ദ്രം
ഷീബ വിജയൻ
ന്യൂഡൽഹി: 2026 മാർച്ച് മുതൽ എടിഎമ്മുകളിൽ നിന്ന് 500 രൂപ നോട്ടുകൾ പിൻവലിക്കുമെന്നും സർക്കാർ നോട്ടുകൾ നിരോധിക്കുകയാണെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാർ. ഇത്തരം പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) ഔദ്യോഗികമായി വ്യക്തമാക്കി.
500 രൂപ നോട്ടുകൾ നിർത്തലാക്കുന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് (RBI) യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല. സാധാരണ ഇടപാടുകൾക്ക് 500 രൂപ നോട്ടുകൾ തുടർന്നും ഉപയോഗിക്കാം. എടിഎമ്മുകളിൽ 100, 200 രൂപ നോട്ടുകൾക്കൊപ്പം 500 രൂപ നോട്ടുകളുടെ വിതരണവും പതിവുപോലെ തുടരും. തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കരുതെന്നും ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.
qqwqwqwqw

