ഇറാൻ അടുത്ത ലക്ഷ്യം? മധ്യേഷ്യയിൽ യുദ്ധസന്നാഹങ്ങൾ ശക്തമാക്കി അമേരിക്ക
ഷീബ വിജയൻ
ബെയ്‌റൂത്ത്: ആഭ്യന്തര പ്രക്ഷോഭങ്ങൾ ശക്തമായ ഇറാന് നേരെ അമേരിക്ക യുദ്ധസന്നാഹങ്ങൾ തുടങ്ങുന്നതായി റിപ്പോർട്ടുകൾ. വെനസ്വേലൻ പ്രസിഡന്റിനെ പിടികൂടാൻ നേതൃത്വം നൽകിയ യുഎസ് ഡെൽറ്റ ഫോഴ്‌സ് കമാൻഡോകൾ തെഹ്റാന് സമീപം എത്തിയതായും യുഎസ് വ്യോമസേനയുടെ വമ്പൻ ചരക്കുവിമാനങ്ങളും ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളും മധ്യേഷ്യ ലക്ഷ്യമാക്കി നീങ്ങിയതായും സൂചനകളുണ്ട്.
ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 31 പ്രവിശ്യകളിലായി സർക്കാർ വിരുദ്ധ പ്രതിഷേധം പടരുകയാണ്. ഇതിനിടെ, പ്രക്ഷോഭം അടിച്ചമർത്തിയാൽ ഇടപെടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താക്കീത് നൽകി. എന്നാൽ, ആക്രമിക്കപ്പെട്ടാൽ മാരകമായി തിരിച്ചടിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അതേസമയം, പരസ്പര ബഹുമാനത്തോടെയുള്ള ചർച്ചകൾക്ക് തങ്ങൾ തയ്യാറാണെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്. വെനസ്വേലയ്ക്ക് ശേഷം ട്രംപിന്റെ അടുത്ത ലക്ഷ്യം ഇറാനാണെന്ന അഭ്യൂഹങ്ങൾ ആഗോളതലത്തിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്.
fjygtyerew

