കർണാടകത്തിൽ വീണ്ടും 'ബുൾഡോസർ രാജ്': 60 വീടുകൾ പൊളിച്ചു, 400 പേർ തെരുവിലായി
ഷീബ വിജയൻ
കർണാടകത്തിൽ വീണ്ടും 'ബുൾഡോസർ രാജ്': 60 വീടുകൾ പൊളിച്ചു, 400 പേർ തെരുവിലായിബംഗളൂരു: കർണാടകയിൽ കുടിയൊഴിപ്പിക്കൽ നടപടികൾ വീണ്ടും ശക്തമാകുന്നു. ബംഗളൂരു നോർത്തിലെ തനിസാന്ദ്രയിൽ 60-ലധികം വീടുകൾ ബംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (BDA) പൊളിച്ചുനീക്കി. യാതൊരു മുൻകൂർ അറിയിപ്പും നൽകാതെ പുലർച്ചെ നാല് മണിക്ക് വൻ പോലീസ് സന്നാഹത്തോടെയെത്തിയാണ് വീടുകൾ തകർത്തതെന്ന് താമസക്കാർ ആരോപിച്ചു. ഏകദേശം 400-ഓളം പേരാണ് ഇതോടെ വഴിയാധാരമായത്.
കൈവശം സാധുവായ രേഖകളുണ്ടെന്നും കൃത്യമായി നികുതി അടയ്ക്കുന്നുണ്ടെന്നും താമസക്കാർ അവകാശപ്പെടുമ്പോഴും, നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്നാണ് ബി.ഡി.എയുടെ വിശദീകരണം. അതിനിടെ, വസീം കോളനിയിലും ഫക്കീർ കോളനിയിലും നടന്ന സമാനമായ ഒഴിപ്പിക്കലിനെതിരെ ഇരകൾ കർണാടക ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകി. 15 ദിവസത്തെ നോട്ടീസ് നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിക്കപ്പെട്ടുവെന്നും പുനരധിവാസം ഉറപ്പാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
dfsdfsfdsds

