കുവൈറ്റില്‍ വിസകച്ചവടം : ഒരാള്‍ അറസ്റ്റില്‍
കുവൈറ്റ് : വിസകച്ചവടം നടത്തിയ സ്വദേശി പിടിയില്‍. ഇയാളുടെ ഉടമസ്ഥതയിലുള്ള കന്പനി അടച്ചുപൂട്ടിച്ചു.വസ്തുക്കള്‍ സപ്ലൈ ചെയ്യുന്ന സ്ഥാപനവുമായി ബന്ധപെട്ടു 106 പേരെ ഇയാള്‍ വിദേശത്ത് നിന്ന് കൊണ്ട് വന്നതായും ഇത് വഴി ഒന്നരലക്ഷം ദിനാര്‍ സന്പാദിച്ചതായും കണ്ടെത്തി. രേഖകളില്‍ കൃത്രിമം കാണിച്ചാണ് വിസ സ്വന്തമാക്കിയത്. 6 പേര്‍ക്ക് മാത്രം വീസ ക്വോട്ടയുള്ള സ്ഥാപനം 106 പേര്‍ക്ക് വീസ നല്‍ക്കുകയായിരുന്നു.

