മൃതദേഹം ദഹിപ്പിക്കാൻ ആധുനിക സംവിധാനം


മനാമ:ബഹ്‌റൈനിൽ മരണപ്പെടുന്ന ഹിന്ദുമത വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കാൻ ആധുനിക രീതിയിലുള്ള ഇലക്ട്രിക് ശ്‌മശാനം എത്രയും പെട്ടെന്ന് ഒരുക്കണമെന്ന് സതേൺ മുനിസിപ്പാലിറ്റി കാര്യാലയം കൗൺസിൽ അറിയിച്ചു. നിലവിൽ ഹിന്ദുമത വിശ്വാസികൾക്ക് മൃതദേഹം ദഹിപ്പിക്കാൻ അസ്കറിൽ അനുവദിച്ച സ്‌ഥലത്ത്‌ പാരമ്പര്യ മാർഗം ഉപയോഗിച്ചാണ് മൃതദേഹങ്ങൾ ദഹിപ്പിച്ചു വരുന്നത്. വിറക് ഉപയോഗിച്ച് ദഹിപ്പിക്കുമ്പോൾ  പുക പരക്കുന്നത് കാരണം പരിസരവാസികൾ പരാതി ഉന്നയിച്ചിരുന്നു.

പരാതിയിൽ സതേൺ നഗരസഭാ നടത്തിയ അന്വേഷണത്തിനൊടുവിലാണ്  മൃതദേഹം ശാസ്ത്രീയ രീതിയിൽ ദഹിപ്പിക്കണമെന്ന് ഹിന്ദു മത വിശ്വാസികളോട് ആവശ്യപ്പെടുന്നതെന്ന് കൗൺസിലർ ബാദർ അൽ തമിനി പറഞ്ഞു. ഒരിക്കലും മൃതദേഹം ദഹിപ്പിക്കരുതെന്നോ,നിരോധനം ഏർപ്പെടുത്തുന്നതോ അല്ലെന്നും ശാസ്ത്രീയമായ രീതികൾ അവലംബിക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പ്രാദേശിക വാർത്താലേഖകരോട് വ്യക്തമാക്കി.പുതിയ രീതി അവലംബിക്കാൻ മൂന്ന് വർഷത്തെ കാലാവധിയാണ് നഗരസഭാ അനുവദിച്ചിട്ടുള്ളതെന്നും നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed