ഇംഗ്ലണ്ടിനെ കിവീസ് തകർത്തുവിട്ടു; ബെൻ സ്റ്റോക്സിന് തോൽവിയോടെ കണ്ണീർ മടക്കം!
ഷീബ വിജയൻ
ട്രെന്റ് ബ്രിഡ്ജിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 160 റൺസിന് തകർത്ത് ന്യൂസിലൻഡ് മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് സ്വന്തമാക്കി. 373 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് രണ്ടാമത്തെ ഇന്നിങ്സിൽ 212 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. ആദ്യ ഇന്നിങ്സിൽ 438 റൺസ് നേടിയ ന്യൂസിലൻഡ്, രണ്ടാം ഇന്നിങ്സിൽ 9 വിക്കറ്റിന് 288 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ഇന്നിങ്സുകൾ യഥാക്രമം 354, 212 റൺസുകളിൽ അവസാനിച്ചു. അതേസമയം ഇംഗ്ലീഷ് ഇതിഹാസ താരം ബെൻ സ്റ്റോക്സിന്റെ അന്താരാഷ്ട്ര കരിയറിലെ വിടവാങ്ങൽ മത്സരം കൂടിയായിരുന്നു ഇത്. പരമ്പരയ്ക്കിടെ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച സ്റ്റോക്സിന് തോൽവിയോടെ മടങ്ങേണ്ടി വന്നത് ആരാധകർക്ക് നിരാശയായി. സ്വന്തം മണ്ണിൽ 30 റൺസ് നേടി പുറത്തായ സ്റ്റോക്സിന് ട്രെന്റ് ബ്രിഡ്ജിലെ കാണികൾ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് യാത്രയയപ്പ് നൽകിയത്.
dfsdfdfsdfs

