ഇറാൻ പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങിൽ മോദി പങ്കെടുക്കില്ല; ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഉന്നതതല സംഘം!
ഷീബ വിജയൻ
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാര്‍ ഗവര്‍ണര്‍ ലഫ്റ്റനന്റ് ജനറല്‍ സയ്യിദ് അതാ ഹസ്നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മര്‍ഗരിറ്റയും ചടങ്ങുകളില്‍ പങ്കെടുക്കും. ജൂലൈ നാലിന് ആരംഭിക്കുന്ന സംസ്‌കാര ചടങ്ങുകളിലേക്ക് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാല്‍ ഇതേ സമയത്ത് ഇന്തോനേഷ്യ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് മുൻകൂട്ടി നിശ്ചയിച്ച സന്ദര്‍ശനങ്ങള്‍ ഉള്ളതിനാലാണ് പ്രധാനമന്ത്രിക്ക് പങ്കെടുക്കാൻ സാധിക്കാത്തത്. കഴിഞ്ഞ ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ ടെഹ്റാനില്‍ ആരംഭിച്ച്, ഒമ്പതാം തീയതി അദ്ദേഹത്തിന്റെ ജന്മനാടായ മഷാദില്‍ മൃതദേഹം അടക്കം ചെയ്യുന്നതോടെ സമാപിക്കും. ആദ്യം മാര്‍ച്ചില്‍ നടത്താനിരുന്ന ചടങ്ങുകള്‍ അന്നത്തെ കടുത്ത സൈനിക സാഹചര്യങ്ങളെ തുടര്‍ന്നാണ് മാറ്റിവെച്ചത്. ഇന്ത്യയ്ക്ക് പുറമെ ചൈന, റഷ്യ, ഖത്തര്‍, ഫ്രാന്‍സ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയും ഇറാന്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്.
qwawqwwqwq

