ബംഗളൂരുവിൽ പ്രണയപ്പകയോ അതോ ആത്മഹത്യാശ്രമമോ? ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി യുവാവിനെതിരെ കേസ്!
ഷീബ വിജയൻ
ബംഗളൂരുവിന് സമീപമുള്ള നന്തിഹിൽസിന് അടുത്തുള്ള ഹോംസ്റ്റേയിൽ യുവതിയെ മരിച്ച നിലയിലും ഒപ്പമുണ്ടായിരുന്ന മലയാളി യുവാവിനെ അബോധാവസ്ഥയിലും കണ്ടെത്തി. ബംഗളൂരു ബനശങ്കരി സ്വദേശിനിയായ സായി സുരഭി (25) ആണ് മരണപ്പെട്ടത്. ഇവരുടെ ആൺസുഹൃത്തായ കോഴിക്കോട് സ്വദേശി പി.പി. സഞ്ജീത് അലി (28) അമിതമായി ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കഴുത്തിൽ കുരുക്കോടു കൂടിയാണ് സുരഭിയുടെ മൃതദേഹം കണ്ടെത്തിയത്. മകളെ സഞ്ജീത് അലി കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് സുരഭിയുടെ അമ്മ നന്ദിഗിരിധാമ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച അലിയാണ് ഹോംസ്റ്റേയിൽ മുറിയെടുത്തത്. സുരഭി എപ്പോഴാണ് വന്നതെന്ന് അറിയില്ലെന്ന് ജീവനക്കാർ പറയുന്നു. തിങ്കളാഴ്ച മുറി ഒഴിയാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. നന്തിഹിൽസിലെ ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റാണ് സുരഭി. അലി ബെംഗളൂരുവിൽ കാർ ഡ്രൈവറാണ്. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. മുൻപും യുവതി ഇയാൾക്കൊപ്പം വീടുവിട്ടിറങ്ങിയിട്ടുണ്ട്.
fgsdfsadsds

