കറന്റ് കട്ടാകുന്നോ? എങ്കിൽ ഒരു മണിക്കൂർ മുൻപ് അറിയണം; കെഎസ്ഇബിക്ക് കർശന നിർദേശവുമായി റെഗുലേറ്ററി കമ്മീഷൻ!


ഷീബ വിജയൻ

സംസ്ഥാനത്ത് അടിയന്തര സാഹചര്യങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമ്പോൾ കുറഞ്ഞത് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഉപയോക്താക്കളെ വിവരമറിയിക്കണമെന്ന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചു. എസ്എംഎസ്, പത്രങ്ങള്‍, ടെലിവിഷന്‍, സമൂഹമാധ്യമങ്ങള്‍ എന്നിവ വഴി ഈ വിവരം ജനങ്ങളിലേക്ക് എത്തിക്കണം. ഇതിനായി അടിയന്തര ലോഡ് ഷെഡിങ്ങിന് വ്യക്തമായൊരു പ്രോട്ടോക്കോള്‍ രൂപീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം, ഈ വര്‍ഷം സെപ്റ്റംബര്‍ ഒഴികെ ഡിസംബര്‍ വരെയുള്ള മാസങ്ങളിലെ പീക്ക് സമയത്തെ (വൈദ്യുതി ഉപയോഗം കൂടുന്ന സമയം) പ്രതിസന്ധി പരിഹരിക്കാനായി ഉയര്‍ന്ന വിലയ്ക്ക് ഹ്രസ്വകാല വിപണിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ കരാറുകള്‍ക്ക് റഗുലേറ്ററി കമ്മീഷന്‍ അംഗീകാരം നല്‍കി. കമ്മീഷന്‍ നേരത്തെ അനുവദിച്ചതിനേക്കാൾ ഇരട്ടി വിലയ്ക്കാണ് ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നത്. ആകെ 30.832 കോടി യൂണിറ്റ് വൈദ്യുതി, യൂണിറ്റിന് 9.16 രൂപ നിരക്കില്‍ വാങ്ങുന്നതിലൂടെ കെഎസ്ഇബിക്ക് 282.5 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. ഈ ഭാരം ആത്യന്തികമായി ഉപയോക്താക്കളിലേക്ക് തന്നെയാകും എത്തുക എന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. കെഎസ്ഇബിയുടെ കരാറുകള്‍ സുതാര്യമല്ലെന്നും കൃത്യമായ ആസൂത്രണമില്ലെന്നും കമ്മീഷന്‍ വിമര്‍ശിച്ചു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ യൂണിറ്റിന് 4.64 രൂപയാണ് കമ്മീഷന്‍ നിശ്ചയിച്ചിരുന്ന ശരാശരി ചെലവ്. എന്നാല്‍ നിലവിലെ കരാര്‍ പ്രകാരം ജൂലൈയില്‍ യൂണിറ്റിന് 9.99 രൂപ നിരക്കിലും (300 മെഗാവാട്ട്), ഓഗസ്റ്റില്‍ 9.93 രൂപ നിരക്കിലും (400 മെഗാവാട്ട്), ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 8.89 രൂപ നിരക്കിലും (500 മെഗാവാട്ട് വീതം) ആണ് വൈദ്യുതി വാങ്ങുന്നത്.

article-image

dfsadesadeswewda

You might also like

  • Lulu Exchange
  • Straight Forward

Most Viewed