സിനിമാ ലോകത്തെ ഞെട്ടിച്ച് മുംബൈയിലെ ആഡംബര ഹോട്ടലിൽ റെയ്ഡ്; പ്രമുഖ നടിമാരടക്കം പിടിയിൽ!


ഷീബ വിജയൻ

സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മുംബൈയിൽ വൻ പെൺവാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മറാഠി സിനിമകളിൽ പ്രധാന വേഷം ചെയ്യുന്ന നടിയും ബംഗാളി, ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന മറ്റൊരു നടിയുമാണ് അറസ്റ്റിലായത്. ഒരു മേക്കപ്പ്മാന്റെ നേതൃത്വത്തിലാണ് ഈ റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. ഇയാളെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗിർഗാവിലുള്ള ഒരു പ്രമുഖ ഹോട്ടൽ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ ഇടപാടുകൾ നടന്നിരുന്നത്. ഇവിടെ അനാശാസ്യ പ്രവർത്തനം നടക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. സിനിമാ മേഖലയിലെ സ്വാധീനം ഉപയോഗിച്ച് മേക്കപ്പ്മാൻ തന്നെയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

article-image

dgdgdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed