ഷൂട്ടൗട്ട് ഡ്രാമ! ഓറഞ്ച് പടയെ വീഴ്ത്തി മൊറോക്കോ പ്രീക്വാർട്ടറിലേക്ക്!
ഷീബ വിജയൻ
ഫിഫ ലോകകപ്പിൽ നെതർലൻഡ്സിനെ നാടകീയമായ ഷൂട്ടൗട്ടിൽ വീഴ്ത്തി മൊറോക്കോ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മൊറോക്കോ വിജയം പിടിച്ചെടുത്തത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം എഴുപത്തിയെട്ടാം മിനിറ്റിൽ കോഡി ഗാക്പോയിലൂടെ നെതർലൻഡ്സാണ് ആദ്യം ലീഡെടുത്തത്. എന്നാൽ കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ഇഞ്ചുറി ടൈമിൽ ഡിയോപ് നേടിയ ഗോളിലൂടെ മൊറോക്കോ സമനില പിടിക്കുകയായിരുന്നു.
asaqswaqsw

