റബ്ബർ തോട്ടത്തിലെ കുഴിയിൽ മൃതപ്രായനായി കിടന്നു; പത്തനംതിട്ടയിലെ സന്ദീപിന്റെ കൊലപാതകത്തിൽ കാമുകിയുടെ അച്ഛനും ബന്ധുക്കളും കുടുങ്ങി!
ഷീബ വിജയൻ
പത്തനംതിട്ട ചിറ്റാറില്‍ സന്ദീപ് (36) എന്ന യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രണയിനിയുടെ ബന്ധുക്കള്‍ അടക്കമുള്ള മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങറ കടപുഴ സ്വദേശി സുരേഷ് കുമാർ (58), പെരുനാട് അട്ടത്തോട് സ്വദേശി കൃഷ്ണൻകുട്ടി (55), ഗോപി (60) എന്നിവരാണ് പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് നാടൻ തോക്ക്, വെടിമരുന്ന്, വെടിയുണ്ടകള്‍, വാള്‍ തുടങ്ങിയ മാരകായുധങ്ങളും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെ സന്ദീപിനെ വീടിന് സമീപമുള്ള റബ്ബര്‍ തോട്ടത്തിലെ കുഴിയില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍, വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലും കരളിലും തുളച്ചുകയറിയതാണ് മരണകാരണമെന്ന് വ്യക്തമായി. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതോടെ കോടതി ഇവരെ റിമാൻഡ് ചെയ്തു. സന്ദീപിന്റെ ശരീരത്തില്‍ ക്രൂരമായ മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നതായും, പെണ്‍കുട്ടിയെ സ്നേഹിച്ചതിന്റെ പേരില്‍ അവളുടെ പിതാവ് മുൻപും സന്ദീപിനെ മര്‍ദിച്ചിരുന്നതായും പിതാവ് സദാനന്ദന്‍ പോലീസിനോട് പറഞ്ഞു.
DFSFDFDFEWDEW

