വധശ്രമം; കാസർകോട്ടെ പ്രമുഖ യൂട്യൂബർ ഖാദർ കരിപ്പൊടി ഒളിവിൽ!
ഷീബ വിജയൻ
കാസര്‍ഗോഡ് പള്ളിക്കര സ്വദേശിയായ അബ്ദുല്‍ അഹദിനെ മര്‍ദിച്ച സംഭവത്തില്‍ പ്രമുഖ യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിക്കെതിരെ കാസര്‍ഗോഡ് ടൗൺ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഖാദറിനെ കൂടാതെ മറ്റ് രണ്ടുപേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നിലവില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. തര്‍ക്കം പരിഹരിക്കാനെന്ന വ്യാജേന അബ്ദുല്‍ അഹദിനെ വിളിച്ചുവരുത്തി ഖാദറും സംഘവും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഹദ് കാസര്‍ഗോഡ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍പും പോലീസിനെ ആക്രമിച്ചതുള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയായ ഖാദര്‍ കരിപ്പൊടി കര്‍ണാടകത്തിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച സൂചന.
ASASASDAS

