വീണടത്തുനിന്ന് പറന്നുയർന്ന് കാനറിപ്പട; ജപ്പാനെ തകർത്ത് ബ്രസീൽ അവസാന പതിനാറിൽ!
ഷീബ വിജയൻ
ലോകകപ്പിൽ തകർപ്പൻ കുതിപ്പ് തുടർന്ന് ബ്രസീൽ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. നോക്കൗട്ട് മത്സരത്തിൽ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ബ്രസീലിന്റെ മുന്നേറ്റം. മത്സരത്തിന്റെ ഇരുപത്തിയൊൻപതാം മിനിറ്റിൽ കൈഷു സാനോയിലൂടെ ഗോൾ നേടി ജപ്പാനാണ് ആദ്യം ബ്രസീലിനെ ഞെട്ടിച്ചത്. ആദ്യ പകുതിയിൽ വേഗതയേറിയ കളിയിലൂടെ ജപ്പാൻ കളം നിറഞ്ഞെങ്കിലും രണ്ടാം പകുതിയിൽ കാനറികൾ ശക്തമായി തിരിച്ചുവരവ് നടത്തി. അൻപത്തിയാറാം മിനിറ്റിൽ കാസെമിറോയുടെ മികച്ചൊരു ഹെഡറിലൂടെ ബ്രസീൽ സമനില പിടിച്ചു. തുടർന്ന് മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ, ഇഞ്ചുറി ടൈമിൽ (90+5) ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ തകർപ്പൻ ഗോളാണ് ബ്രസീലിന് അത്യുജ്ജ്വല വിജയം സമ്മാനിച്ചത്.
ddsdsvds

