കോർപ്പറേഷനിലെ കൂട്ടത്തല്ല്; ബിജെപി കൗൺസിലർമാർക്കെതിരെ കേസെടുത്തു


ഷീബ വിജയൻ

തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ ബിജെപി കൗൺസിലർമാർക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. കോൺഗ്രസ് വനിതാ കൗൺസിലർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ഇദ്ദേഹത്തെ കൂടാതെ ഗിരി, പാപ്പനംകോട് സജി, വയൽക്കട രതീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കാപ്പാ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ്-എൽഡിഎഫ് അംഗങ്ങൾ കൗൺസിലിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനിടെ അജണ്ടകൾ പാസായെന്ന് പ്രഖ്യാപിച്ച് മേയർ കസേര വിട്ടതോടെയാണ് സംഘർഷം ഉടലെടുത്തത്. യോഗത്തിന് ശേഷം ഹാജർ രജിസ്റ്ററിനെച്ചൊല്ലിയുണ്ടായ പിടിവലിക്കിടെ കെ.എസ്. ശബരീനാഥനും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടുകയും, ജയിലിലുള്ള സുഗതനെ രക്ഷിക്കാൻ ഉദയൻ രജിസ്റ്റർ പിടിച്ചുവാങ്ങുന്നതിനിടെ വനിതാ കൗൺസിലർമാരെ കൈയേറ്റം ചെയ്തെന്നുമാണ് യുഡിഎഫിന്റെ പരാതി. അതേസമയം യുഡിഎഫ് കൗൺസിലർമാർക്കെതിരെ പരാതി നൽകുമെന്ന് ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

article-image

saadsdsadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed