കുവൈത്തില്‍ വന്‍മയക്കുമരുന്ന് ശേഖരം കസ്റ്റംസ് പിടികൂടി


കുവൈത്ത് : മറ്റൊരു രാജ്യത്തുനിന്ന് കുവൈത്തിലേക്ക് കൊണ്ടുവന്ന വന്‍മയക്കുമരുന്ന് ശേഖരം കസ്റ്റംസ് പിടികൂടി. ഷുവൈഖ് സീ പോര്‍ട്ടില്‍ വെച്ച്‌ ഒരു കോടിയോളം ട്രമഡോള്‍ ഗുളികകളാണ് അധികൃതര്‍ പിടികൂടിയത്. 

40 അടി നീളമുള്ള കണ്ടയ്നറിലാണ് കുവൈത്തില്‍ കര്‍ശന നിയന്ത്രണമുള്ള ടമോള്‍ എക്‌സ് 225 എന്ന ഗുളികള്‍ എത്തിച്ചത്. ഇവ ഒരു ഏഷ്യന്‍ രാജ്യത്ത് നിന്നും കൊണ്ടുവന്നതാണെന്ന് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ജമാല്‍ അല്‍ ജലാവി പറഞ്ഞു.

ഇലക്‌ട്രിക്, മെഡിക്കല്‍ ഉപകരണങ്ങളാണെന്നായിരുന്നു കണ്ടെയ്‌നറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇവ കൊണ്ടുവന്നയാള്‍ കുവൈത്തില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്ക് അയക്കാന്‍ ശ്രമിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് കണ്ടെയ്‌നര്‍ തുറന്നുപരിശോധിച്ചപ്പോള്‍ മയക്കുമരുന്നിന്റെ വന്‍ശേഖരം കണ്ടെത്തി. ഇതോടെ കൊണ്ടുവന്നയാളെ അധികൃതര്‍ അറസ്റ്റ് ചെയ്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed