ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ ബഹ്‌റൈനിൽ നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം; ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും


പ്രദീപ് പുറവങ്കര

മനാമ: ഖത്തർ മുൻ അമീർ (ഫാദർ അമീർ) ഹിസ് ഹൈനസ് ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തെ തുടർന്ന് ബഹ്‌റൈൻ രാജ്യത്ത് നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി രാജൃത്തുടനീളം ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്തരവിട്ടു. റോയൽ കോർട്ടാണ് ഇന്നലെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

തന്റെ ജീവിതം സ്വന്തം ജനങ്ങൾക്കും രാജ്യത്തിനും മാനവികതയ്ക്കുമായി സമർപ്പിച്ച ജ്ഞാനിയായ ഭരണാധികാരിയായിരുന്നു അന്തരിച്ച മുൻ അമീറെന്ന് റോയൽ കോർട്ട് പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ സ്മരിച്ചു. ഖത്തർ ഭരണകുടുംബമായ അൽഥാനി കുടുംബത്തോടും, ഖത്തർ അമീർ ഹിസ് ഹൈനസ് ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയോടും, ഖത്തർ ഗവൺമെന്റിനോടും ജനങ്ങളോടും ബഹ്‌റൈന്റെ ആഴമേറിയ ദുഃഖവും അനുശോചനവും റോയൽ കോർട്ട് അറിയിച്ചു.

ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ ബഹ്‌റൈൻ ശൂറ കൗൺസിൽ പ്രസിഡന്റ് അലി ബിൻ സ്വാലിഹ് അൽ സ്വാലിഹ് അനുശോചനം രേഖപ്പെടുത്തി. ഖത്തർ ശൂറ കൗൺസിൽ പ്രസിഡന്റ് ഹസ്സൻ ബിൻ അബ്ദുള്ള അൽ ഗാനിമിന് അയച്ച പ്രത്യേക സന്ദേശത്തിൽ, അന്തരിച്ച മുൻ അമീറിന്റെ നേതൃത്വത്തിൽ ഖത്തർ കൈവരിച്ച പുരോഗതിയെയും അദ്ദേഹം അവശേഷിപ്പിച്ച ഉജ്ജ്വലമായ പൈതൃകത്തെയും അൽ സ്വാലിഹ് പ്രകീർത്തിച്ചു. ബഹ്‌റൈനിലെ ഖത്തർ അംബാസഡർക്കും പ്രത്യേക അനുശോചന സന്ദേശം കൈമാറിയിട്ടുണ്ട്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed