ഭാര്യയുടെ ആത്മഹത്യ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ച പ്രവാസി യുവാവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ


ശാരിക

ആലപ്പുഴ: ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയിൽ നിന്ന് നാട്ടിലേക്കു വന്ന യുവാവ് മരിച്ച നിലയിൽ. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടൻ (30) ആണ് മരിച്ചത്. ബംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സനുക്കുട്ടന്‍റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്മയെ (27) രണ്ടുദിവസം മുന്പാണ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഹരീഷ്മ മൂന്ന് മാസം ഗർഭിണിയായിരുന്നു. നാലുമാസം മുന്പായിരുന്നു ഇവരുടെ വിവാഹം. ഒരു മാസം മുൻപാണ് സനുക്കുട്ടൻ വിദേശത്തേക്ക് പോയത്. ഭാര്യയുടെ മരണവിവരം അറിഞ്ഞാണ് സനുക്കുട്ടൻ നാട്ടിലേക്കു തിരിച്ചത്.

കണക്‌ഷൻ ഫ്ലൈറ്റിൽ ബംഗളൂരൂവിൽ ഇറങ്ങിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നായിരുന്നു വീട്ടുകാരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് ബന്ധുക്കൾ നെടുമ്പാശേരിയിൽ കാത്തുനിന്നെങ്കിലും സനുക്കുട്ടൻ എത്തിയില്ല. ഇതോടെ ബംഗളൂരു വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സനുക്കുട്ടൻ അവിടെ ഇറങ്ങിയതായി വിവരം ലഭിച്ചു.

എങ്കിലും, ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ ബംഗളൂരുവിലെത്തി മലയാളി അസോസിയേഷനുമായും പോലീസുമായും ബന്ധപ്പെട്ടു. തുടർന്ന്, ലോഡ്ജിൽ ഒരു മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ചത് സനുക്കുട്ടനാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചത്.

article-image

േോ്ിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed