അർജന്റീന സെമിയിൽ; സ്വിറ്റ്സർലൻഡിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരുടെ മുന്നേറ്റം
ഷീബ വിജയൻ
ഫിഫ ലോകകപ്പ് 2026ൽ ആവേശം വിതറി ക്വാർട്ടർ പോരാട്ടങ്ങൾ പുരോഗമിക്കുമ്പോൾ, നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമിഫൈനലിൽ പ്രവേശിച്ചു. കൻസാസ് സിറ്റിയിൽ നടന്ന മത്സരത്തിൽ സ്വിറ്റ്സർലൻഡിന്റെ കടുത്ത പ്രതിരോധ കോട്ട തകർത്ത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന സെമി ടിക്കറ്റെടുത്തത്. ഗോൾ നേടി ആഹ്ലാദം പങ്കുവെച്ച ജൂലിയൻ അൽവാരസിന് പുറമെ മാക് അലിസ്റ്റർ, ലൗതാരോ മാർട്ടിനസ് എന്നിവരാണ് അർജന്റീനയ്ക്കായി വലകുലുക്കിയത്. സ്വിറ്റ്സർലൻഡിന്റെ ആശ്വാസ ഗോൾ ഡാൻ എൻഡോയെയുടെ വകയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ഏഴാം തവണയാണ് അർജന്റീന സെമിയിലെത്തുന്നത്. കഴിഞ്ഞ 2022 ലോകകപ്പ് സെമിയിൽ ക്രൊയേഷ്യയെ തകർത്ത് ഫൈനലിലെത്തിയ അവർ, കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ വീഴ്ത്തിയാണ് കിരീടം ചൂടിയത്.
adsdsdsds

